വാക്സിൻ ക്ഷാമം: സംസ്ഥാനത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വന്‍ തിരക്ക്

ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തുമൂലം വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപെടുന്നത് വൻ തിരക്ക്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പ്രായമായവർക്കുപോലും വാക്സിൻ എടുക്കാനാകുന്നത്.

കേന്ദ്രം ആവശ്യത്തിന് വാക്സിൻ നൽകാത്തു കരണം   വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണവും വെട്ടികുറച്ചു. രണ്ട് ദിവസത്തേക്ക് കൂടിയുള്ള വാക്സിൻ മാത്രമെ സംസ്ഥനാത്ത് സ്റ്റോക്കുള്ളു.

ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തുമൂലം വാക്സിനേഷന കേന്ദ്രങ്ങലിൽ അനുഭവപെടുന്നത് വൻ തിരക്ക്. തിരുവനന്തപുരത്തെ പ്രധാന വാകിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിലെ  കാ‍ഴ്ചയാണിത്.

കോവിഡ് മാനദണ്ഡങ്ങൾ എങ്ങും പാലിക്കപെടുന്നില്ല.മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടക്ക് പലരും തളർന്നു വീ‍ഴുന്നുണ്ട്. സംസ്ഥാനത്ത് ഒരുമാസത്തിലധികമായി പകുതിയിലധികം വാക്സിനേഷൻ കേന്ദ്രങ്ങളും പൂട്ടികിടക്കുകയാണ്.

തിരുവനന്തപുരത്തുള്ള188കേന്ദ്രങ്ങളിൽ ഇന്ന് പ്രവർത്തിക്കുന്നത് 26എണ്ണം മാത്രം. പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നന്നേ  ഇടപെടുന്നുണ്ട്.

രജിസ്റ്റർചെയ്ത് അവർക്ക് ലഭിക്കുന്ന സമയം കൃത്യമായി പാലിക്കാതെ ജനങ്ങൾ എത്തുന്നതും തിരക്കിന് കാരണമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News