വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി സ്പീക്കറും മന്ത്രിമാരും ഇടത് നേതാക്കളും

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തിലുയര്‍ന്ന വാക്സിന്‍ ചലഞ്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രി എ കെ ശശീന്ദ്രനും.

ഇരുവരും  വാക്സിന്‍ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ വീതം സംഭാവന ചെയ്തു.

സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും വാക്സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി.

അതേസമയം ക‍ഴിഞ്ഞ ദിവസം  കൈരളി ടിവി എംഡിയും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിന്നു.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ശക്തമായ താക്കീത് നല്‍കികൊണ്ടാണ് ജനങ്ങള്‍ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തത്. കേരളത്തിന്റെ ജനകീയ പ്രതിരോധമായി ചലഞ്ച് മാറിയെന്ന് വേണമെങ്കില്‍ പറയാം.

സര്‍ക്കാരിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like