
പൊതുമേഖലാ സ്ഥാപനമായ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയ കോവാക്സിനാണ് വന്‍ വിലയ്ക്ക് വിറ്റ് ഹൈദരാബാദിലെ സ്വകാര്യസ്ഥാപനമായ ഭാരത് ബയോട്ടെക്ക് കോടികള്‍ കൊയ്യുന്നത്.
മഹാമാരിയുടെ കാലത്ത് വാക്സിനെ ഉപയോഗിച്ചുള്ള ഈ തീവെട്ടികൊളളക്ക് ഒത്താശചെയ്തുകൊടുത്തത്
കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെയാണ്.
ഐ സി എം ആറിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമാണ് പൂനെയിലെ
നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. ജനങ്ങളുടെ നികുതി പണം കൊണ്ട്
പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ഈ സ്ഥാപനമാണ് കൊവിഡിനെ
പ്രതിരോധിക്കാനുളള കൊവാക്സിന്‍റ യഥാര്‍ത്ഥ ഉല്പാദകര്‍.
രാജ്യം തദ്ദേശീയമായി ഉല്പാദിപ്പിച്ച കോവാക്സിന്‍റെ വന്‍തോതിലുളള
ഉല്പാദത്തിന് ശേഷിയുളള നിരവധി വാക്സിന്‍ കമ്പനികള്‍
പൊതുമേഖലയില്‍ തന്നെയുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍
കൊവാക്സിന്‍റെ വന്‍തോതിലുളള ഉല്പാദന അവകാശം അവര്‍ക്കൊന്നും നല്‍കിയില്ല.
നല്‍കിയതാകട്ടെ ഡോക്ടര്‍ കൃഷ്ണ എം ഇല്ലയുടേയും സുചിത്ര
ഇല്ലയുടേയും ഉടമസ്ഥതയിലുളള ഹൈദരാബാദിലെ സ്വകാര്യ
ഭീമന്‍ കമ്പനിയായ ഭാരത് ബയോട്ടെക്കിനും . ഈ കമ്പനിയാകട്ടെ
വാക്സിന്‍റെ റോയല്‍ട്ടിപോലും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്
നല്കേണ്ടതില്ല.
ഇനി ഭാരത് ബയോട്ടെക്ക് ഉണ്ടാക്കാന്‍ പോകുന്ന ലാഭം നോക്കാം.
കേന്ദ്ര സര്‍ക്കാരിന് കൊവാക്സിന്‍ നല്കുന്നത് ഡോസിന് 150 രൂപയ്ക്ക്.
സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600 രൂപ. സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ വിലകുറഞ്ഞ കൊവിഷീല്‍ഡിനാണ് ആവശ്യക്കാര്‍ ഏറെ.
എന്നാല്‍ വിപണിയില്‍ കൊവിഷീല്‍ഡ് ലഭ്യമാകാതെ വരുമ്പോള്‍
കോവാക്സിന്‍ വാങ്ങാന്‍ ആവശ്യക്കാര്‍ നിര്‍ബന്ധിതരാകും.
ഭാരത് ബയോടെക്ക് കോടികള്‍കൊയ്യും.
രാജ്യത്തിന്‍റെ അഭിമാനമായ ഒരു പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിച്ച ഒരു വാക്സിനെ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഒത്താശ്ശയോടെ ഒരു കോര്‍പ്പറേറ്റ് ഭീമന്‍ കൈപ്പിടിയിലൊതുക്കി.
കോടികളുടെ ലാഭം കൊയ്യുന്നു. പ്രകൃതി വിഭവങ്ങള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെ കോര്‍പ്പറേറ്റുകള്‍ക്ക് വില്കുന്നവര്‍ വാക്സിനേയും സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുമ്പോള്‍ ജനങ്ങള്‍ പ്രാണവായുവിനായി നട്ടെതിരിയുകയാണ്. ശ്വാസം മുട്ടി രോഗികള്‍ തെരുവുകളില്‍ മരിച്ച് വീഴുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here