മാധ്യമ പ്രവര്‍ത്തകരെയും ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കു: മുഖ്യമന്ത്രി

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് മാധ്യമ പ്രവര്‍ത്തകരെയും ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതേസമയം വിവാഹ ചടങ്ങുകള്‍ക്ക് ഇനി മുതല്‍ 50 പേര്‍ മാത്രവും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍മാത്രവുമേ പങ്കെടുക്കുവാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളില്‍ നിയന്ത്രണം വേണം. പരമാവധി 50 പേരെ മാത്രമേ അനുവദിക്കു. ഇതിനായി കളക്ടര്‍മാര്‍ മതനേതാക്കളുമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ പായ കൊണ്ട് പോകണമെന്നും ആഹാരം , തീര്‍ത്ഥം , ഭക്ഷണം എന്നിവ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here