മദ്യശാലകള്‍ അടയ്ക്കും; രാത്രി 9 മണി വരെ റെസ്റ്റോറന്റുകള്‍ക്ക് പാഴ്‌സല്‍ നല്‍കാം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം നടക്കുന്നതിനാല്‍ മദ്യശാലകള്‍ അടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണി വരെ റെസ്റ്റോറന്റുകള്‍ പാഴ്‌സല്‍ നല്‍കാം. അതിഥി തൊഴിലാളികള്‍ക്ക് കണ്‍ട്രോള്‍ റൂം തുറക്കും

വാരന്ത്യ ലോക്ഡൗണിന് ജനം നല്ല പിന്തുണ നല്‍കിയെന്നും ഇനിയും ഏറെ കാലം കോവിഡിന് ഒപ്പം ജീവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടൂതല്‍ ആണ് വാവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് കമ്പിനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

18- 45 പ്രായം ഉള്ളവര്‍ വാക്‌സിന്‍ എടുക്കും മുന്‍പ് രക്തംദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്ലാസുകള്‍ ഓണ്‍ ലൈനില്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here