ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎസ്‌ഐ ആശുപത്രികളെ കോവിഡ് ചികില്‍സയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉല്‍പ്പാദന മേഖല, നിര്‍മ്മാണ മേഖല സ്തംഭിക്കാന്‍ പാടില്ലെന്നും ഇതുവരെയുള്ള ഏറ്റവും വലിയ രോഗബാധയുടെ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരേന്ത്യന്‍ സാഹചര്യം കേരളത്തിലും സംജാതമായമായേക്കാമെന്നും പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ ഒരു മാസ്‌കിന് പുറത്ത് മറ്റൊരു മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മുന്‍കൂട്ടി കണ്ട് പരമാവധി സൗകര്യങ്ങള്‍ ഒരുക്കും. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ആയി ഹെല്‍പ്പ് ഡസ്‌ക് ഉണ്ടാവും

കൗണ്‍സിലിംഗിനായി മറ്റൊരു ഹെല്‍പ്പ് ഡസ്‌ക് ഉണ്ടാവുമെന്നും സംസ്ഥാനത്ത് ടെലി മെഡിസിന്‍ സൗകര്യം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News