തീവ്ര വ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേരളത്തിലും സ്ഥിരീകരിച്ചു: മുഖ്യമന്ത്രി

തീവ്ര വ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേരളത്തിലും സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സൗത്ത് ആഫ്രിക്കയില്‍ നേരത്തെ കണ്ടെത്തിയ ജനിതക വകഭേദമാണ് ഇപ്പോള്‍ കേരളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാനാവൂ.

നേരത്തെ ക്രിസ്പ് എന്ന സ്ഥാപനമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വൈറസ് വകഭേദങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. നിലവില്‍ ലോകത്ത് കണ്ടെത്തിയിട്ടുള്ള ചില വാക്സിനെതിരെ ഈ വൈറസ് പ്രവര്‍ത്തിച്ചേക്കാമെന്ന് ക്രിസ്പ് കണ്ടെത്തിയിരുന്നു.

രണ്ട് മാസം മുന്‍പാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ നാല് പേര്‍ക്കാണ് ഇന്ത്യയില്‍ വകഭേദം വൈറസ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ വകഭേദമുള്ള വൈറസ് എത്ര പേര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ വ്യക്തമല്ല. നിലവില്‍ ഇന്ത്യയില്‍ കൊവിഡിന്റെ 3 വകഭേദങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News