ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും

പ്രതീകാത്മക ചിത്രം

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും എന്നാണ് അധികൃതര്‍ പറയുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യത്ത് നിന്നുള്ള വിമാന സര്‍വിസുകള്‍ ആണ് ഒമാന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

ഒമാന്‍ പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് മുമ്പ് ഒമാനില്‍ എത്തിയത് ആയിരങ്ങള്‍ ആണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്, സലാം എയര്‍ എന്നീ വിമാനങ്ങള്‍ ആണ് സര്‍വീസ് നടത്തിയത്. ശനിയാഴ്ച വൈകിട്ട് ആറിന് മുമ്പ് ഒമാനിലെത്തുന്ന പല വിമാനങ്ങളും സര്‍വീസ് പുനഃക്രമീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News