കൊവിഡ് ; എടത്വാ പള്ളിയിലെ തിരുനാള്‍ ഉപേക്ഷിച്ചു

എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളി തിരുനാള്‍ ഉപേക്ഷിച്ചു. കൊവിഡ്‌വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരുനാള്‍ ഉപേക്ഷിക്കുന്നതെന്ന് പള്ളി വികാരി ഫാ. മാത്യു ചൂരവടി പറഞ്ഞു.

ഇന്ന് കൊടിയേറ്റ് നടക്കാനിരുന്നതാണ്. മെയ് ആറ്, ഏഴ് തീയതികളില്‍ ചെറിയ, വലിയ പെരുനാളും, 14-ന് എട്ടാമിടവും നടക്കേണ്ടതാണ്.

212 വര്‍ഷത്തെ തിരുനാളിനിടയില്‍ ആദ്യമായാണ് ഇത്തവണ പെരുനാള്‍ ഉപേക്ഷിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here