വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും ഇത് സംബന്ധിച്ച് ഇന്നത്തെ സര്‍വകക്ഷി യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്‌ളാദ പ്രകടനങ്ങളും ആള്‍കൂട്ടവും ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സമീപവും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരവും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News