
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനും വ്യത്യസ്ഥ വില നിശ്ചയിച്ചത് നിയമ വിരുദ്ധമാണെന്നും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ പറയുന്നു. വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളും എതിര്‍കക്ഷികളായി ചേര്‍ത്തുകൊണ്ടുള്ള ഹര്‍ജി കോടതി നാളെ പരിഗണിക്കും.
അതേസമയം, കുത്തക കമ്പനികള്‍ക്ക് കിടപിടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here