സോളാര്‍ തട്ടിപ്പ് കേസില്‍ കോടതി വിധി നാളെ

കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ കോടതി നാളെ വിധി പറയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് വിധി പറയുക. വീട്ടിലും ഓഫിസിലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനായി കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ മജീദില്‍ നിന്ന് 42. 7 ലക്ഷം രൂപ തടയിയെടുത്തു എന്നാണ് കേസ്.

ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ് നായര്‍ രണ്ടാം പ്രതിയും മണിമോന്‍ മൂന്നാം പ്രതിയുമാണ്. കേസില്‍ വാറണ്ടിനെ തുടര്‍ന്ന് ഈ മാസം 22 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത സരിതയെ കോടതി റിമാന്റ് ചെയ്തിരുന്നു.

5 ദിവസത്തേക്ക് റിമാന്റ് ചെയ്ത സരിതയെ നാളെ കോടതിയില്‍ ഹാജരാക്കും. 2012 ല്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസുകളില്‍ ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News