പ്രത്യാശ പകര്‍ന്ന് മഹാരാഷ്ട്ര ; ഇന്ന് രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ആശങ്കകള്‍ക്കൊടുവില്‍ പുതിയ കേസുകളുടെ എന്നതില്‍ ഗണ്യമായ കുറവാണ് പുതിയ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് 48,700 പുതിയ കൊവിഡ് കേസുകളും 524 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 43,43,727 ആയി. മരണസംഖ്യ 65,284.

6,74,770 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71,736 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 36,01,796 .

മുംബൈ നഗരത്തിലും രോഗവ്യാപനത്തില്‍ വലിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 3,876 പുതിയ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. നഗരത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 6,31,527 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News