സംസ്ഥാനത്ത് പടരുന്നത് മൂന്ന് തരം വകഭേദം വന്ന സാര്‍സ് കൊറോണ വൈറസ്

സംസ്ഥാനത്ത് പടരുന്നത് മൂന്ന് തരം വകഭേദം വന്ന സാര്‍സ് കൊറോണ വൈറസ്. യുകെ – ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഇരട്ട വകഭേദം വന്ന വൈറസും അതിവേഗം പടരുന്നവയാണെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

ഈ വൈറസുകളുടെ വ്യാപനം നിലവില്‍ സംസ്ഥാനത്ത് ഉണ്ടായി കഴിഞ്ഞ സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ധിക്കാനാണ് സാധ്യത. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധിതരില്‍ 40 ശതമാനം പേരില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ്. ഇതില്‍ 30 ശതമാനത്തില്‍ യുകെ സ്‌ട്രെയിന്‍ എന്ന വൈറസാണ്. 7ശതമാനം പേരില്‍ ഡബിള്‍ മ്യൂട്ടന്റ് എന്ന രോഗപ്രതിരോധശേഷിയെ പോലും ബാധിക്കുന്ന വൈറസാണ്. 2 പേരില്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റാണ് കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News