
കാസര്‍കോട് കുമ്പളയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒഴുക്കില്‍പ്പെട്ട ഒരാളെ കാണാതായി. ദുരന്തത്തില്‍പ്പെട്ട 3 പേരും കര്‍ണാടക പുത്തൂര്‍ സ്വദേശികളാണ്.
കുമ്പള ആരിക്കാടിയിലാണ് തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ ഷിറിയ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം മറ്റ് 15 പേരും കുളിക്കാനെത്തിയിരുന്നു. ഇതിനിടെ പുഴയില്‍ നിന്ന് ഞണ്ട് പിടിക്കാന്‍ ചിലര്‍ ശ്രമിച്ചതായി പറയപ്പെടുന്നു. ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കൂടെ നിന്നവരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
കര്‍ണാടകയില്‍ നിന്നും വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍പ്പെട്ട 19 കാരനായ കീര്‍ത്തന്‍, 18 വയസുള്ള കാര്‍ത്തിക് എന്നിവരുടെ മൃതദേഹങ്ങള്‍ തിരച്ചിലില്‍ കണ്ടുകിട്ടി. കാണാതായ നിരഞ്ജനായി തിരച്ചില്‍ തുടരുകയാണ്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചിലില്‍ പങ്കാളികളായി. നാട്ടുകാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും സഹായത്തിനെത്തി. അഴിമുഖത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പ്പെട്ടവര്‍ക്ക് സ്ഥല പരിചയമില്ലാത്തതും അപകടം സംഭവിക്കാന്‍ കാരണമായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here