ഇന്ത്യക്കാവശ്യമായ ഓക്‌സിജനും മെഡിക്കല്‍ സഹായവും നല്‍കുമെന്ന് കുവൈറ്റ്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജനും മറ്റു മെഡിക്കല്‍ സഹായവും നല്‍കാന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

അതേസമയം, കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഓക്‌സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌ക്കൊ മാസ് അറിയിച്ചിരുന്നു. ജര്‍മനി ഇന്ത്യയെ കൊവിഡിന്റെ തീവ്ര വ്യാപനമുള്ള പ്രദേശമായാണ് കണക്കാക്കിയിട്ടുള്ളത് ‘ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായ ശക്തിയിലാണ്.

ജര്‍മനി ഇതിനോട് പെട്ടന്ന് തന്നെ പ്രതികരിക്കുകയും, ജനിതക വ്യതിയാനം സംഭവിച്ച വൈറസ് രാജ്യത്ത് പടരാതിരിക്കാനുള്ള മുന്‍കരുതലുമെടുത്തു,’ മാസ് മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ ചോദ്യം ചെയ്തുകൊണ്ടും ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞും നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News