ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകം ; ഡബ്ല്യൂ.എച്ച്.ഒ

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമെന്ന് ഡബ്ല്യൂ.എച്ച്.ഒ. ഓക്‌സിജന്‍ അടക്കം ആശ്യമായ സഹായങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ നിയോഗിച്ചെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

‘നിരവധി രാജ്യങ്ങളിലെ കേസുകളിലും മരണങ്ങളിലും കുറവ് കാണുന്നത് സന്തോഷകരമാണ്, പക്ഷേ പല രാജ്യങ്ങളിലും ഇപ്പോഴും തീവ്രമായി തുടരുകയാണ്. ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമാണ്. എന്നാണ് ഡബ്ല്യൂ.എച്ച്.ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
ട്വിറ്ററില്‍ പ്രതികരിച്ചത്.

ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മൊബൈല്‍ ഹോസ്പിറ്റലുകള്‍, ലബോറട്ടറികള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഉപകരണങ്ങളും സേവനങ്ങളും നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുന്നു, ”ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News