രാജ്യത്ത് ആശങ്കസൃഷ്ടിച്ച് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

ആശങ്കയായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ചു പ്രതിദിന കൊവിഡ് ബാധ ഇതുവരെ മൂന്നര ലക്ഷത്തിനടുത്താകും റിപ്പോര്‍ട്ട് ചെയ്യുക.

വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കര്‍ണാടകയില്‍ കര്‍ഫ്യൂ നിലവില്‍ വന്നു. അതേസമയം ദില്ലിക്ക് പുറമെ പഞ്ചാബിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു.

പ്രതിദിന കോവിഡ് കേസുകളിലെ ആശങ്ക ജനകമായ വര്‍ധനവ് തുടരുകയാണ്. മഹാരാഷ്ട്രയില്‍ 48,700 പുതിയ കേസുകളും 524 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 33,574 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 249 ജീവനുകള്‍ ആണ് പൊലിഞ്ഞത്.

രാജസ്ഥാനില്‍ 16,438 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 15,992 പേര്‍ക്കും പുതുതായി അസുഖം ബാധിച്ചു. ഗുജറാത്തില്‍ 14,340 പുതിയ കേസുകളും 158 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഓക്സിജനും അനുബന്ധ ഉപകരണങ്ങളും എത്തി തുടങ്ങി. കൂടുതല്‍ രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുമുണ്ട്. വ്യാപനം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍.

കര്‍ണാടകയില്‍ കര്‍ഫ്യൂ നിലവില്‍ വന്നു. രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ. പഞ്ചാബില്‍ വാര്‍ന്ത്യ കര്‍ഫ്യൂന് പുറമെ രാത്രി യാത്ര നിരോധനവും ഏര്‍പ്പെടുത്തി. സംസ്ഥാനത്തു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News