
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പുറമെ കിടപ്പ് രോഗികള്‍ക്കായി രണ്ട് മൊബൈല്‍ വാക്സിന്‍ യൂണിറ്റുകള്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ സഹകരിപ്പിച്ച് ജില്ലയില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്ത്.
കണ്ണൂര്‍ ജില്ലയിലെ 4447 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മൊബൈല്‍ വാക്സിന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പ്, എന്‍ ആര്‍ എച്ച് എം എന്നിവയുമായി സഹകരിച്ച് രണ്ട് വാഹനങ്ങള്‍ ഇതിനായി സജ്ജീകരിക്കും. പട്ടികവര്‍ഗ്ഗ മേഖലകളിലും സമാന രീതിയില്‍ വാക്‌സിന്‍ എത്തിക്കാനുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിക്കുന്നതെന്ന് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഹോം ഡലിവറിയായി എത്തിക്കാനുള്ള നടപടികളും ജില്ലാ പഞ്ചായത്ത് ആരംഭിച്ചു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി നടപ്പാക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here