കേന്ദ്ര വാക്സിന്‍ നയം ചോദ്യം ചെയ്യ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 45 വയസില്‍ താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്താണ് ഹര്‍ജി.

വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടുന്നു. കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് വ്യത്യസ്ഥ വില ഈടാക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയും ചോദ്യം ചെയ്തിട്ടുണ്ട്. വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവരെയും കേസില്‍ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here