
മെയ് ഒന്നിനും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും മുഴുവന്‍ സമയ ലോക്ഡൗണ്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചെന്നൈയില്‍ ചേരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ട് ദിവസവും ലോക്ഡൗണ്‍ നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ മരണനിരക്ക് കൂടി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ നടപ്പാക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കര്‍ണാടകയില്‍ ഇന്ന് രാത്രി മുതല്‍ കോവിഡ് കര്‍ഫ്യു. രാത്രി 9 മുതല്‍ മെയ് 10 വരെ 14 ദിവസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള്‍. പൊതു ഗതാഗത സംവിധാനം അടക്കം ഇന്ന് രാത്രി 9 മണി മുതല്‍ പ്രവര്‍ത്തിക്കില്ല.
ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ബെംഗളൂരുവില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. അതിഥിത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ വലിയ തിരക്കാണ് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കാണുന്നത്. മറുനാടന്‍ തൊഴിലാളികള്‍ അടക്കമുള്ളവര്‍ അതാത് സംസ്ഥാനത്തു തന്നെ തുടരണമെന്നായിരുന്നു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം. സംസ്ഥാനത്ത് കോവിഡ് പ്രതിദിന വ്യാപനം ഇന്നലെയും കാല്‍ ലക്ഷം കടന്നു, പ്രതിദിന മരണം ദിവസങ്ങളായി 200ന് മുകളിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here