‘മുരളീധരനും സുരേന്ദ്രനും തൊരപ്പന്മാര്‍’, രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ്

ബി ജെ പിക്കകത്ത് വി മുരളിധരനും കെ സുരേന്ദ്രനും എതിരായ നീക്കം ശക്തമാകുന്നു. വി മുരളിധരനെയും കെ സുരേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത് ബി ജെ പി നേതാവ് തന്നെയാണ്. ബി ജെ പി കോഴിക്കോട് ജില്ലാ സെക്രട്ടറി ചക്രായുധന്‍ തളത്തില്‍ തന്റെ എഫ് ബി പോസ്റ്റിലൂടെയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ രണ്ട് തൊരപ്പന്‍മാരാണ് മുരളിരനും സുരേന്ദ്രനുമെന്ന് പരിഹാസം. ‘രണ്ട് പാഴ് വിത്തുകള്‍’ എന്ന കുറിപ്പോടെയാണ് ചക്രായുധന്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്‍ പ്രചാരകനും മുരളിധരനെതിരെ രംഗത്ത് വന്നിരുന്നു. ദുരിത കാലത്ത് സംസ്ഥാന സര്‍ക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രസഹമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമാവുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here