കൊവിഡ് മുന്നണി പോരാളികള്‍ക്ക് പ്രചോദനമേകി സല്‍മാന്‍ ഖാന്‍

മുംബൈയിലെ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കുമാണ് അയ്യായിരത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ബോളിവുഡ് നടൻ സൽമാൻ ഖാൻ മാതൃകയായത്.

വിതരണം ചെയ്യുന്നതിന് മുൻപ് ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടൻ രുചിച്ചു നോക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലാണ്.

ശിവസേന യുവജന വിഭാഗം നേതാവായ രാഹുൽ എൻ കണാലിനൊപ്പമാണ് സൽമാൻ ഖാൻ ഭക്ഷണവിതരണ പദ്ധതി നടപ്പാക്കിയത്. കൂടാതെ സൽമാൻ ഖാൻ നേരിട്ടെത്തിയാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയത്. ഇത് പ്രവർത്തകർക്കും മറ്റുള്ളവർക്കും വലിയ പ്രചോദനമാണ് നൽകിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News