സംസ്ഥാനത്ത് വ്യാപിച്ച വൈറസിന് പ്രസരണശേഷി കൂടുതല്‍

സംസ്ഥാനത്ത് വ്യാപിച്ച വൈറസിന് പ്രസരണശേഷി കൂടുതലെന്ന് പഠനം. സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു കെ വകഭേദം വന്ന വൈറസാണെന്നു കണ്ടെത്തല്‍. ഇതിന് പ്രസരണ ശേഷി കൂടുതലാണന്ന് പഠനത്തില്‍ കണ്ടെത്തി.

ദക്ഷിണാഫ്രിക്കന്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത് ഉത്തര കേരളത്തിലാണ്. എന്നാല്‍ ഇരട്ട വകഭേദം കണ്ടെത്തിയത് വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലുമായിട്ടാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. മുന്‍പ് ബാധിച്ചു കൊണ്ടിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഇത് വ്യാപിക്കുമെന്നതാണ് കൂടുതല്‍ അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News