കാർത്തിയുടെ പുതിയ ചിത്രം സർദാർ ചിത്രീകരണം തുടങ്ങി

നടൻ കാർത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വൻ വിജയ ചിത്രമാണ് ‘ സിറുത്തൈ ‘. വീണ്ടും കാർത്തി വ്യത്യസ്ത ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് ‘ സർദാർ ‘. ഇതിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പിക്ചർ കഴിഞ്ഞ ദിവസം പുറത്തിറക്കി.

ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്’ . ‘ സർദാർ ‘ എന്നാൽ തലവൻ , സേനാനായകൻ എന്നൊക്കെയാണ് അർഥം. ‘ ഇരുമ്പു തിരൈ ‘, ‘ ഹീറോ ‘ എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പി. എസ്. മിത്രനാണ് ‘ സർദാറി ‘ൻ്റെ സംവിധായകൻ.

റാഷി ഖന്നയും , രജീഷാ വിജയനുമാണ് ചിത്രത്തിൽ കാർത്തിയുടെ നായികമാർ. കൂടാതെ സിമ്രാൻ, മുരളി ശർമ്മ, ഇളവരസ്, മുനീഷ് കാന്ത് എന്നിവരാണു മറ്റു പ്രധാന അഭിനേതാക്കൾ. പ്രശസ്ത ഹിന്ദി നടൻ ചുങ്കി പാണ്ഡെ ഇതാദ്യമായി വില്ലനായി തമിഴിൽ എത്തുന്നു എന്ന സവിശേഷതയും ‘ സർദാറി ‘നുണ്ട്. പ്രിൻസ് പിക്ചേഴ്‌സിന് വേണ്ടി എസ്. ലക്ഷ്മൺ കുമാറാണ് ‘ സർദാർ ‘ നിർമ്മിക്കുന്നത്. ജീ. വി. പ്രകാശ് സംഗീത സംവിധാനവും ജോർജ് സി വില്യംസ് ഛായഗ്രഹണവും നിർവഹിക്കുന്നുവാർത്താ വിതരണം സി. കെ. അജയ് കുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News