കാസര്‍കോട് മുങ്ങി മരിച്ച മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി

കാസര്‍കോട് ആരിക്കാടിയില്‍ പുഴയില്‍ മുങ്ങി മരിച്ച മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടുകിട്ടി. കര്‍ണാടക പുത്തൂരിലെ നിരഞ്ജന്റ (20) മൃതദേഹമാണ് തെരച്ചലില്‍ ലഭിച്ചത്. സഹോദരങ്ങളായ കീര്‍ത്തന്‍, കാര്‍ത്തിക് എന്നിവരുടെ മൃതദേഹങ്ങള്‍ മരണം നടന്നയുടന്‍ ലഭിച്ചിരുന്നു.

ബന്ധുവിന്റെ വിവാഹ ചടങ്ങിന് വന്ന സംഘത്തില്‍ കുളിക്കാനിറങ്ങിയവരാണ് തിങ്കളാഴ്ച വൈകിട്ട് അപകടത്തില്‍ പെട്ടത്. ദുരന്തത്തില്‍പ്പെട്ട 19 കാരനായ കീര്‍ത്തന്‍, 18 വയസുള്ള കാര്‍ത്തിക് എന്നിവരുടെ മൃതദേഹങ്ങള്‍ തിരച്ചിലില്‍ ഇന്നലെ കണ്ടുകിട്ടിയിരുന്നു. അഴിമുഖത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പ്പെട്ടവര്‍ക്ക് സ്ഥല പരിചയമില്ലാത്തതും അപകടം സംഭവിക്കാന്‍ കാരണമായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News