വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

മെയ് രണ്ട് വോട്ടെണ്ണൽ ദിവസവും ശേഷവുമുള്ള എല്ലാ ആഹ്ലാദ പ്രകടനങ്ങളും വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ,അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്. അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങൾ പാടില്ല.

കേരളത്തിൽ വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനം ഒഴിവാക്കാനും അണികളെ അതാത് രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിക്കാനും കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. വോട്ടെണ്ണൽ ദിനത്തിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്നും കേരളം തീരുമാനിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. നിലവിലുളള നിയന്ത്രണങ്ങൾ അതേപടി തുടരും. കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News