സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ്; ജാഗ്രത കൈവെടിയരുത്

സംസ്ഥാനത്ത് കൂടുതൽ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ്. പത്തനംത്തിട്ടയിൽ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കൻ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത് ഉത്തരകേരളത്തിൽ.

ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം അധികം വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് 40 ശതമാനം ജനിതക വകഭേദം വന്ന വൈറസ് സാന്നിധ്യം കേരളത്തിൽ കണ്ടെത്തിയത്.

ഇതിൽ 30.48 ശതമാണ് യു.കെ വകഭേദം വന്ന വൈറസ് സാന്നിധ്യം. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ യു.കെ വകഭേദം മാത്രമാണുള്ളത്. 13 ജില്ലകളിലും ഈ വൈറസിന്‍റെ സാന്നിധ്യമുണ്ട്. പത്തനംതിട്ടയിൽ മാത്രമാണ് ജനിതക വകഭേദം വന്ന വൈറസ് സാന്നിധ്യമില്ലാത്തത്.

ഇന്ത്യയിൽ കൂടുതലായി വ്യാപിക്കുന്ന ഇരട്ട വകഭേദം വന്ന വൈറസിന്‍റെ 6.67 ശതമാണ് കേരളത്തിലുള്ളത്. വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുമാണ് ഈ വൈറസിന്‍റെ സാന്നിധ്യമുള്ളത്.

കൊല്ലം, ആ‍ഴപ്പു‍ഴ, കോട്ടയം, എറണാകുളം, കോ‍ഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് എന്നിവിടങ്ങളിലും ഇരട്ട വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ വകഭേദം വന്ന വൈറസാണ് മൂന്നാമത്തെത്.

4.38 ശതമാണ് സംസ്ഥാനത്തെ ഈ വൈറസിന്‍റെ  സാന്നിധ്യം. കൂടുതൽ വ്യാപനം ഉത്തരകേരളത്തിലാണ്. പാലക്കാടാണ് വലിയ വ്യാപനമുണ്ടായത്. 21.43 ശതമാനം.

വയനാട്, തൃശൂർ, മലപ്പുറം, കോട്ടയം, കൊല്ലം, കാസർകോട്, കണ്ണൂർ, എറണാകുളം, കോ‍ഴിക്കോട് എന്നീ ജില്ലകളിലും ദക്ഷിണാഫ്രിക്കൻ വൈറസ് വ്യാപനം ആരംഭിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News