
കൊവിഡ് ബാധിച്ചു മഥുര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ചികിത്സ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഹര്‍ജി നിലനില്‍ക്കില്ലെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു. സാധാരണ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നും എന്നാല്‍ നിയമ വിരുദ്ധമായ മാര്‍ഗത്തിലൂടെ പുറത്ത് വരാന്‍ ആണ് സിദ്ധിഖ് കാപ്പന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടു സിദ്ദിഖ് കാപ്പന്റെ കുടുംബവും, പത്രപ്രവര്‍ത്തക യൂണിയനുമാണ് കോടതിയെ സമിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here