പ്രാർത്ഥിക്കുക, നോവായി അശ്വതിയുടെ യാത്രപറച്ചിൽ; വീഡിയോ

വേദനയായി ജോലിക്കിടെ കൊവിഡ് ബാധിച്ച് വയനാട്ടില്‍ മരിച്ച ആരോഗ്യപ്രവ‍ര്‍ത്തക അശ്വതിയുടെ യാത്രയയപ്പ്‌ വീഡിയോ.

രണ്ടാഴ്ച മുൻപ്‌ വയനാട് ജില്ലാ ആശുപത്രിയുടെ പടിയിറങ്ങിയ അശ്വതിയാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

ബത്തേരി താലൂക്കാശുപത്രിയിലെ കൊവിഡ് ലാബിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ സുഹൃത്തുക്കള്‍ നല്‍കിയ യാത്രയയപ്പിനിടെയുള്ള ദൃശ്യമാണിത്‌.

ലാബ് ടെക്നീഷ്യനായ അശ്വതിക്ക് ബത്തേരില്‍ ലാബില്‍ വെച്ച് കൊവിഡ് പിടികൂടിയിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

അശ്വതി രണ്ട്‌ വർഷം മുൻപാണ്‌ മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചത്. മികച്ച സേവനം പരിഗണിച്ചായിരുന്നു ബത്തേരിയിലേക്കുള്ള സ്ഥലം മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News