ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് താല്‍ക്കാലികമായി വിലക്കി ഓസ്ട്രേലിയ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസും നീട്ടിവെച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. മെയ് 15 വരെയാണ് വിമാന സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തണമെന്ന് ക്വീന്‍സ്ലാന്റ് സംസ്ഥാനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷാ സമിതി ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here