കേരളാ മീഡിയാ അക്കാദമിയുടെ മാധ്യമപുരസ്ക്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു

കേരളാ മീഡിയാ അക്കാദമിയുടെ മാധ്യമപുരസ്ക്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തിന് ദേശീയ മാധ്യമപ്രതിഭാ പുരസ്കാരം.

സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി സബ് എഡിറ്റർ റെജി ആർ നായർ , ദേശാഭിമാനി ചീഫ് സമ്പ് എഡിറ്റർ ദിനേശ് വർമ്മയും അർഹരായി. 24 മാധ്യമപ്രവര്‍ത്തകരെ വിവിധ ഫെലോഷിപ്പുകള്‍ക്ക് തെരഞ്ഞെടുത്തു.

പ്രശസ്ത ദേശീയ മാധ്യമ പ്രവർത്തക ബർഖാ ദത്തിന് 2020 ലെ കേരള മീഡിയാ അക്കാദമിയുടെദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം ലഭിച്ചത് .ഒരു ലക്ഷം രൂപയും , പ്രശസ്തി പത്രവും ,ശിൽപ്പവും ഉൾകൊള്ളുന്നതാണ് അവാർഡ്.

മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. കൊവിഡ് കാലത്ത് ബർഖ ദത്ത് നടത്തിയത് അസാധാരണവും , മാതൃകപരമായ പ്രവർത്തനവും എന്ന് ജൂറി വിലയിരുത്തിതായി അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

2020 – 2021 മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അർഹരായവരുടെ പട്ടികയും ചെയര്‍മാന്‍ ആര്‍എസ് ബാബു പ്രഖ്യാപിച്ചു. ഒരു ലക്ഷം വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പ് മാതൃഭൂമി സബ് എഡിറ്റർ റെജി ആർ നായർ , ദേശാഭിമാനി ചീഫ് സമ്പ് എഡിറ്റർ ദിനേശ് വർമ്മയും അർഹരായി.

75000 രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പ് 8 പേരെ തെരഞ്ഞെടുത്തു . മാതൃഭൂമി ന്യൂസിലെ ഡി. പ്രമേഷ് കുമാർ ,മലയാള മനോരമയിലെ സിമ്പി കാട്ടാമ്പിളളി, ദേശാഭിമാനി പി വി ജിജോ ,മാസ്കോമിലെ  എസ് രാധാക്യഷ്ണൻ,ഏഷ്യാനെറ്റ് ന്യൂസിലെ അഖിലാ പ്രേമചന്ദ്രൻ , മാധ്യമത്തിലെ എൻ.ടി പ്രമോദ്, സ്വതന്ത്ര മാധ്യമ പ്രവർത്തകരായ എൻ കെ ഭൂപേഷ് ,നൗഫിയ ടി.എസ് എന്നീവരാണ് ഫെലോഷിപ്പിന് അര്‍ഹത ലഭിച്ചത്.

10000 രൂപ വീതമുള്ള പൊതുഗവേഷണത്തിന് 16 പേരെ തെരഞ്ഞെടുത്തു   പി.വി ജോഷില  സി എസ് ഷാർലെറ്റ് ,ലത്തീഫ് കാസിം ,നീതു സി സി ,എം വി വസന്ത് ,സി. കാർത്തിക ,എം. ആമിയ ,പ്രവീൺ ദാസ്, അരവിന്ദ് ഗോപിനാഥ് ,ടി.കെ ജോഷി ,പി. അസ്ലം ,ബി. ബിജേഷ് ,വി. സ്വാലിഹ് ,ഇവി ഷിബു ,എം.ഡി ശ്യാം രാജ് ,പി. ബിനോയ് ജോർജ് എന്നീവരെയും തെരഞ്ഞെടുത്തു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like