രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 2,771 ജീവനുകൾ നഷ്ടമായി

രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിൽ 3,23 144 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 2,771 ജീവനുകൾ നഷ്ടമായി. അതേസമയം ഇന്നലെ മാത്രം രണ്ടരലക്ഷം പേർക്ക് രോഗം ഭേദമായത് വലിയ ആശ്വാസമായി.

അതിനിടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ആഹ്ലാദ പ്രകടനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും വിലക്ക് ബാധകമാണ്.
രാജ്യത്ത് കോവിഡ് കൂടുതൽ പേരിലേക്ക് എത്തുമ്പോഴും ഇന്നലെ രോഗം ഭേദമായവരുടെ എണ്ണം ആശ്വാസം പകരുന്നുണ്ട്.

3,23,144  പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2,51,827 ആളുകളാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്.  2,771 പേർക്ക് ജീവൻ നഷ്ടമായി.  ചികിത്സയിൽ ഉള്ളവരുടെണ്ണം 28,82,204 ൽ എത്തിയപ്പോൾ ആകെ മരണം 1,97,894  ആണ്. മഹാരാഷ്ട്രയിൽ 48,700 പുതിയ കേസുകളും 524 മരണവും റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിൽ 33,574 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 249 ജീവനുകൾ ആണ് പൊലിഞ്ഞത്. ദില്ലിയിൽ 20,201 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

380 ജീവനുകൾ പൊലിഞ്ഞു. രാജ്യ തലസ്ഥാനത്തെ ഇതുവരെയുള്ള ഉയർന്ന മരണനിരക്കാണ് രേഖപ്പെടുത്തിയത്.  രാജസ്ഥാനിൽ 16,438 പേർക്കും പശ്ചിമ ബംഗാളിൽ 15,992 പേർക്കും പുതുതായി രോഗം ബാധിച്ചു. ഗുജറാത്തിൽ 14,340 പുതിയ കേസുകളും 158 മരണവും റിപ്പോർട്ട് ചെയ്തു.

അതിനിടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ആഹ്ലാദ പ്രകടനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. വിജയച്ചതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്ഥാനാർഥിക്ക് ഒപ്പം 2 പേർക്ക് മാത്രമാകും അനുമതിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തിനു കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രത കുറവാണ് എന്ന മദ്രാസ് ഹൈക്കോടതി വിമർശനം കൂടി വന്ന പശ്ചാത്തലത്തിൽ ആണ് നടപടി.

 രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഓക്‌സിജനും അനുബന്ധ ഉപകരണങ്ങളും എത്തുന്നുണ്ട്.  എല്ലാവിധ സഹായവും നൽകുമെന്ന് ജോ ബൈഡൻ പ്രധാനമന്ത്രിയെ വിളിച്ചു അറിയിച്ചിട്ടുണ്ട്.   അതിനിടെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്ര വിമാനങ്ങൾക്ക് ഓസ്‌ട്രേലിയ  മെയ് 15 വരെ വിലക്ക് ഏർപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here