കൊവിഡ്  വ്യാപനം രൂക്ഷം: മധ്യകേരളത്തിലും കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മധ്യകേരളത്തിലും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. സർക്കാർ മാർഗനിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ നിരത്തുകളിലും തിരക്ക് കുറഞ്ഞു.

കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മധ്യകേരളത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കിയത്. കൊവിഡ് മാർഗനിർദ്ദേശം പാലിക്കാത്ത ആളുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.

നിലവിൽ നിയന്ത്രണങ്ങൾ കർശനമായതോടെ പൊതു നിരത്തിൽ തിരക്ക് കുറവാണ്. മാളുകളും പാർക്കുകളും തിയേറ്ററുകളും ബാറുകളും ക്ലബുകളും മെല്ലാം അടച്ചിട്ടതും നിരത്തുകളിൽ തിരക്കു കുറയാൻ കാരണമായി.

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് വ്യാപനമുള്ള എറണാകുളത്ത് കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിലയ്ക്കും. പ്രതിദിനം 40,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കിവന്ന എറണാകുളത്ത് ഇന്നലെ പതിനായിരം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത്.

ശേഷിക്കുന്ന പരിമിതമായ വാക്‌സന്‍ തീരുന്നതോടെ വാക്‌സിന്‍ വിതരണം പൂര്‍ണമായും സ്തംഭിക്കും. ജില്ലയിലെ 92 കുത്തിവെപ്പു കേന്ദ്രങ്ങളും ഇതോടെ അടച്ചിടേണ്ടിവരും.

തൃശൂർ ജില്ലയിൽ നിലവിൽ രണ്ടു കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിനേഷൻ നടക്കുന്നത്. മറ്റു ജില്ലകളിലും വാക്സിനേഷൻ തുടരുന്നത് സംബന്ധിച്ച് ആശങ്ക തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News