കൈരളി ന്യൂസ്‌ എക്സ്ക്ലൂസീവ്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുപോയ കള്ളപ്പണം മോഷണം പോയ സംഭവം,അന്വേഷണം തൃശ്ശൂർ ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയിലേക്ക്

കൊടകരയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുപോയ കള്ളപ്പണം മോഷണം പോയ സംഭവത്തിൽ അന്വേഷണം തൃശ്ശൂർ ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയിലേക്കും നീളുന്നു.  സ്ഥാനാർത്ഥിയായ ഇയാൾ ഏപ്രിൽ 8 ന് നടത്തിയ സാമ്പത്തിക ഇടപാടാണ് ദുരൂഹം. തൃശ്ശൂരിൽ ഹോട്ടൽ നടത്തുന്ന എൻ.ഡി.എ.സ്ഥാനാർത്ഥി 4 കോടിയോളം കെട്ടിട വാടക ഇനത്തിൽ നൽകാനുണ്ടായിരുന്നു. ഇതിൽ 50 ലക്ഷം രൂപ ഏപ്രിൽ 8 ന് നൽകിയതാണ് അന്വേഷിക്കുന്നത്.

ഏപ്രിൽ മാസം മൂന്നാം തീയതിയാണ് തൃശൂർ കൊടകരയിൽ വച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുപോയ 3 കോടിയിലധികം രൂപ വരുന്ന കള്ളപ്പണം ഒരു സംഘം മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയിലേക്കും നീളുന്നതായാണ് വിവരം.

ഏപ്രിൽ 8 ന്, സ്ഥാനാർത്ഥി നടത്തിയ സാമ്പത്തിക ഇടപാട് സംശയം ജനിപ്പിക്കുന്നതാണ് . തൃശൂരിൽ ഹോട്ടൽ നടത്തുന്ന ഇയാൾ 4 കോടിയോളം രൂപ കെട്ടിട വാടക ഇനത്തിൽ നൽകാനുണ്ട്. എന്നാൽ ഏപ്രിൽ 8 ന് കുടിശികയിനത്തിൽ 50 ലക്ഷം രൂപ നൽകിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദീപക്ക്, ഹരീഷ്, മാർട്ടിൻ തുടങ്ങി 9 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളാങ്കല്ലൂർ വേലൂക്കര സ്വദേശികളാണ് പിടിയിലായവരിൽ അധികവും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here