
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന് ആശങ്കയായിരിക്കുന്നത് മരണപ്പെടുന്നവരുടെ എണ്ണമാണ്. ദിനം പ്രതി 2000ത്തിന് മുകളില്‍ പേരാണ് രാജ്യത്ത് മരണപ്പെടുന്നത്. ദേശീയ മാധ്യമങ്ങള്‍്ക്ക് പുറമെ ലോക മാധ്യമങ്ങളും രാജ്യത്തെ ദുരഅവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി മാധ്യമങ്ങളാണ് രണ്ടാം കൊവിഡ് തരംഗത്തിന് സജ്ജമാകാത്ത ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ‘ദ ഓസ്‌ട്രേലിയന്‍’ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഇന്ത്യ അയച്ച കത്ത് ശ്രദ്ധേയമാവുകയാണ്. ഇപ്പോഴിതാ നടനും സ്റ്റാന്റപ്പ് കോമേഡിയനുമായ വീര്‍ദാസും സംഭവത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
മരണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കാരണം സര്‍ക്കാര്‍ ആ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ലെന്നാണ് വീര്‍ ദാസ് ട്വീറ്റ് ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ശ്വാസം മുട്ടി പിടയുകയാണെന്ന വാസ്തവം തെറ്റാണെന്നാണ് കേന്ദ്രത്തിന്റെ വാദം. മോദി ഇന്ത്യയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടിലാണ് ദ ഓസ്‌ട്രേലിയന്‍ ലേഖനം പ്രസിദ്ധീകരിച്ചത്.
‘മരിക്കുന്നവരെ കുറിച്ച് വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ദേഷ്യം തോന്നണ്ട. സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.’\
Don't get upset at journalists for reporting 'on' the dead, the system isn't even reporting them.
— Vir Das (@thevirdas) April 27, 2021
വീര്‍ദാസ്
ധാര്‍ഷ്ട്യവും അതി ദേശീയതയും ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പ്‌കേടും ചേര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രധാനമന്ത്രി നിസ്സാരഭാവത്തിലാണെന്നായിരുന്നു ദ ഓസ്‌ട്രേലിയനില്‍ വന്ന ലേഖനത്തിന്റെ ഉള്ളടക്കം. ഇത് അടിസ്ഥാനമില്ലാത്തതും വിദ്വേഷപ്രചരിപ്പിക്കുന്നതും അപകീര്‍ത്തിപരവുമായ ഉള്ളടക്കമാണ് ലേഖനത്തിന്റേതെന്നും വിവരങ്ങളുടെ വസ്തുത അന്വേഷിക്കാതെയാണ് ലേഖനം പബ്ലിഷ് ചെയ്തതെന്നും ഇന്ത്യ എഴുതിയ കത്തില്‍ പറയുന്നു.
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ മൈത്രി പദ്ധതി രൂപീകരിച്ച് രാജ്യം 80 ഓളം മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിനുകളും മെഡിസിന്‍, പിപിഇ കിറ്റുകളും എത്തിച്ചിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. നിലവില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തിലാണെന്നും വാര്‍ത്തകളിലൂടെ പ്രചോദനവും കൃത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇത്തരം അടിസ്ഥാന രഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഇന്ത്യ കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,23,144 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2771 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടതോടെ ആകെ മരണ സംഖ്യ 1,97,894 ആയി ഉയര്‍ന്നു. നിലവില്‍ 28,82,204 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 1,45,56,209 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 14,52,71,186 പേര്‍ ഇതിനോടകം രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here