വാക്‌സിന്‍ നയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

വാക്‌സിന്‍ നയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

കേന്ദ്ര സര്‍ക്കാരിനും വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം ആദ്യം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

പാലക്കാട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സി പി പ്രമോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്ഥ വില ഈടാക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി

45 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ സൗജന്യം ആക്കണമെന്നും ആവശ്യമുണ്ട്. വാക്‌സിന്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News