ADVERTISEMENT
കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ രാജ്യത്തിന് പിന്തുണയുമായി ഗൂഗിൾ. 135 കോടി രൂപയുടെ മെഡിക്കൽ സഹായമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഓക്‌സിജൻ പരിശോധന കിറ്റ് മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായമാണ് ഗൂഗിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ ഗ്രാന്റും ഇതിൽ ഉൾപ്പെടുന്നു. ഗീവ് ഇന്ത്യ, യൂണിസെഫ് എന്നിവയിലൂടെയാകും രാജ്യത്ത് സഹായമെത്തിക്കുക.
ഗീവ് ഇന്ത്യയിലൂടെ രാജ്യത്ത് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ പ്രതിദിന ചെലവുകൾക്കായി പണം നൽകി സഹായിക്കാനാണ് തീരുമാനമെന്ന് ഗൂഗിൾ അറിയിച്ചു. യുണിസെഫിലൂടെ ഓക്‌സിജൻ, മെഡിക്കൽ ഉപകരണങ്ങൾ, പരിശോധന കിറ്റുകൾ ഉൾപ്പെടെയുള്ളവ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യും.
ഗൂഗിൾ ജീവനക്കാർ ക്യാമ്പെയിനിലൂടെ നൽകിയ സഹായവും ഇതിൽ ഉൾപ്പെടുന്നു. 900 ഗൂഗിളേഴ്‌സിൽ നിന്നുമായി 3.7 കോടി രൂപയാണ് സമാഹരിച്ചത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും രാജ്യത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.
Get real time update about this post categories directly on your device, subscribe now.