മീഡിയ അക്കാദമി മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു: പൊതു ഗവേഷണത്തിനുള്ള ഫെലോഷിപ്പിന് കൈരളി ടിവി സീനിയർ റിപ്പോർട്ടർ പി.വി ജോഷില അർഹയായി

കേരള മീഡിയ അക്കാദമി 2020-21 ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. പൊതു ഗവേഷണത്തിനുള്ള ഫെലോഷിപ്പിന് കൈരളി ടിവി സീനിയർ റിപ്പോർട്ടർ പി.വി ജോഷില അർഹയായി. പതിനായിരം രൂപ വീതമുള്ള പൊതു ഗവേഷണത്തിനാണ് ഫെലോഷിപ്പ് .ആദിവാസി സ്ത്രീ സമൂഹ ജീവിത പശ്ചാത്തലങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തിലാണ് ഫെലോഷിപ്പ് .

വിവിധ വിഷയങ്ങളിൽ ​ഗവേഷണം നടത്താൻ 26 പേർക്കാണ് ഫെലോഷിപ്പ് നൽകുകയെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ​ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി സബ് എഡിറ്റർ റെജി ആർ നായരും ദേശാഭിമാനി ചീഫ് സബ് എഡിറ്റർ ദിനേശ് വർമ്മയും അർഹരായി.

75000 രൂപ വീതമുള്ള സമ​ഗ്ര ​ഗവേഷണ ഫെലോഷിപ്പിന് എട്ടുപേരെ തിരഞ്ഞെടുത്തു.ഡി പ്രമേഷ് കുമാർ-മാതൃഭൂമി ടി വി, സിബി കാട്ടാമ്പിള്ളി-മലയാള മനോരമ,പി വി ജിജോ-​ദേശാഭിമാനി,എസ് രാധാകൃഷ്ണൻ-മാസ്കോം,അഖില പ്രേമചന്ദ്രൻ- ഏഷ്യാനെറ്റ് ന്യൂസ്,എൻ ടി പ്രമോദ്-മാധ്യമം,എൻ കെ ഭൂപേഷ്-സ്വതന്ത്ര മാധ്യമ പ്രവർത്തകൻ,നൗഫിയ ടി എസ്-സ്വതന്ത്ര മാധ്യമ പ്രവർത്തക എന്നിവർക്കാണ് ഫെലോഷിപ്പ്.

പൊതു ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പിനാണ് പി.വി ജോഷില ഉൾപ്പെടെ 16 പേരെ തിരഞ്ഞെടുത്തത്. സി എസ് ഷാലറ്റ് ,ലത്തീഫ് കാസിം ,നീതു സി സി ,എം വി വസന്ത് ,സി. കാർത്തിക ,എം. ആമിയ ,പ്രവീൺ ദാസ്, അരവിന്ദ് ഗോപിനാഥ് ,ടി.കെ ജോഷി ,പി. അസ്ലം ,ബി. ബിജീഷ് ,വി. സാലിഹ് ,ഇവി ഷിബു ,എം.ഡി ശ്യാം രാജ് ,പി. ബിനോയ് ജോർജ് എന്നീവരെയും തെരഞ്ഞെടുത്തു.

തോമസ് ജേക്കബ്, ഡോ സെബാസ്റ്റ്യൻ പോൾ,എം പി അച്യുതൻ,കെ വി സുധാകരൻ ,ഡോ മീന ടി പിള്ള ,ഡോ നീതു സോന എന്നിവരടങ്ങുന്ന വിദ​ഗ്ധ സമിതിയാണ് ഫെല്ലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News