ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു

ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് ദില്ലി ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന വിതരണക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത്

ദില്ലിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് ദില്ലി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ലക്ഷങ്ങളാണ് കരിഞ്ചന്തയില്‍ ഓക്‌സിജന് ഈടാക്കുന്നത്.

ഓക്‌സിജന്‍ വിതരണകാര്‍ എത്ര സിലിണ്ടര്‍ ഓക്‌സിജന്‍ കൈവശമുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ നല്‍കണം.

വിവരങ്ങള്‍ നല്‍കാത്ത വിതരണക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.

ദില്ലി സര്‍ക്കാര്‍ മാത്രമല്ല കോടതിയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

അതേസമയം അനുവദിച്ചിട്ടുള്ള ഓക്‌സിജന്‍ ക്വാട്ട ലഭിക്കുന്നില്ലെന്ന് ബത്ര ആശുപത്രി കോടതിയില്‍ പറഞ്ഞു. ഇന്ന് ഇതുവരെ ഓക്‌സിജന്‍ ലഭിച്ചിട്ടില്ലെന്നും ബത്ര ആശുപത്രി കോടതിയെ അറിയിച്ചു

അതേസമയം അടുത്ത ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.

കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രൂക്ഷമായ ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ അടിയന്തരമായി ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News