പിണറായിയെ പ്രകീര്‍ത്തിച്ച് കന്നടതാരം ചേതന്‍

മോദിയല്ലെങ്കില്‍ പിന്നാര് എന്നു ചോദിക്കുമ്പോള്‍ പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കുക എന്ന് കന്നട താരം ചേതന്‍. ഓക്സിജന്‍ സപ്ലൈ വിഷയത്തില്‍ ചേതന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ ചര്‍ച്ചാ വിഷയം

കന്നട യുവ സൂപ്പര്‍ താരം ചേതന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാവുന്നു.രാജ്യമെമ്പാടും ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളത്തെ കണ്ട് പഠിക്കണെമന്ന സന്ദേശമാണ് ചേതന്‍ പങ്കു വയ്ക്കുന്നത്.

കൊവിഡ് 2020 ല്‍ നിന്ന് കേരളം പഠിച്ചു. ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായി പണം ചെലവഴിച്ചു, ഓക്‌സിജന്‍ വിതരണം 58 % വര്‍ധിപ്പിച്ചു, ഇപ്പോള്‍ കര്‍ണ്ണാടക, തമിഴ്‌നാട്, ഗോവ, എന്നിവിടങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നു.

കേരള മോഡല്‍- റോള്‍ മോഡല്‍ മോദിയല്ലെങ്കില്‍ പിന്നാര് എന്നു ചോദിക്കുമ്പോള്‍ പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കുക. ക്യാപ്റ്റന്‍ ഇഷ്ടം…..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News