ഡബിള്‍ മ്യൂട്ടന്‍റ് വൈറസിന് മാത്രമാണ് വാക്സിനെ മറികടക്കാന്‍ കഴിയുക; ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ പരിശോധന കൂട്ടൂം.

പ്രധാന ആശുപത്രികള്‍ , സിഎഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ഓക്സിജന്‍ ഉറപ്പ് വരുത്തും. രണ്ട് ആഴ്ച്ചയ്ക്കകം ആക്ടീവ് കേസുകളില്‍ 225% വര്‍ധനവാണുണ്ടായിരിക്കുന്നത്.

ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ മാസ് വാക്സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. തൃശൂരില്‍ നാല് ദിവസത്തിനകം രോഗ ബാധ ഇരട്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ പ്ലാന്റ് പണി പൂര്‍ത്തീകരിക്കും. ജനിതക വകഭേദം വന്ന വൈറസുകള്‍ മരണ സംഖ്യയും രോഗികളുടെ എണ്ണവും വര്‍ധിപ്പിക്കും

ജനിതക വൈറസുകള്‍ക്കെതിരെ വാക്സിനേഷന്‍ ഫലപ്രദമല്ലെന്ന പ്രചരണം തെറ്റാണെന്നും ഡബിള്‍ മ്യൂട്ടന്‍റ് വൈറസിന് മാത്രമാണ് വാക്സിനെ മറികടക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

ഇഎസ്ഐ ആശുപത്രികളിലും ഓക്സിജന്‍ ബെഡ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ ഏജന്റുമാര്‍ക്ക് ആന്റിജന്‍ പരിശോധന മതി. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്.

കോഴിക്കോട് രോഗികളുടെ എണ്ണം 5000 കടന്നു. മറ്റ് സംസ്ഥാനങ്ങളിലേത്് പോലെ ലോക്ഡൗണ്‍ വരാതിരിക്കണമെങ്കില്‍ നല്ല കരുതല്‍ ജനങ്ങള്‍ കാണിക്കണം

അതേസമയംകൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായ സാഹചര്യത്തില്‍ 212 വര്‍ഷത്തില്‍ ചരിത്രത്തിലാദ്യമായി എടത്വ പള്ളിപ്പെരുന്നാള്‍ ഉപേക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News