
കേരളത്തില്‍ ജനിതക വ്യതിയാനമുളള വൈറസുകള്‍ വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതിനെ കുറിച്ചുളള റിസ്‌ക് അസസ്മെന്റ് പഠനം രോഗവ്യാപന സാധ്യത, മരണസാധ്യത, വാക്സിനെ മറികടക്കാനുളള കഴിവ് എന്നിവ പഠന വിധേയമാക്കുന്നു.
ഇതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് വാക്സിനേഷന്‍ കൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിലധികം കൊവിഡ് രോഗികളുണ്ട്. മാസ്‌ക് ധരിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം.
എന്‍ 95 മാസ്‌കാണ് അഭികാമ്യം അതല്ലെങ്കില്‍ ഇരട്ട മാസ്‌ക് ധരിക്കുന്ന രീതി പിന്‍തുടരണമെന്ന് മുഖ്യമന്ത്രി ഇന്നും ഓര്‍മ്മിപ്പിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here