തൃശ്ശൂര്‍ ജില്ലയില്‍ 3097 പേര്‍ക്ക് കൂടി കൊവിഡ് ; 1302 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1302 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,799 ആയി. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,651 ആണ്. 1,12,179 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.88% ആണ്.

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 3072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 17 പേര്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 210 പുരുഷന്‍മാരും 200 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 94 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 457
വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ – 1068
സര്‍ക്കാര്‍ ആശുപത്രികളില്‍ – 321
സ്വകാര്യ ആശുപത്രികളില്‍ – 487

കൂടാതെ 17,369 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2409 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 457 പേര്‍ ആശുപത്രിയിലും 1952 പേര്‍ വീടുകളിലുമാണ്. 11,969 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7921 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3525 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 523 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 13,49,861 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

773 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,75,932 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 86 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍

1. ആരോഗ്യപ്രവര്‍ത്തകര്‍
ഫസ്റ്റ്‌ഡോസ് 44,899
സെക്കന്റ് ഡോസ് 36,353

2. മുന്നണി പോരാളികള്‍
ഫസ്റ്റ് ഡോസ് 11,144
സെക്കന്റ്‌ഡോസ് 11,097

3. പോളിംഗ് ഓഫീസര്‍മാര്‍
ഫസ്റ്റ്‌ഡോസ് 24,494
സെക്കന്റ് ഡോസ് 9,375

4. 45-59 വയസ്സിന് ഇടയിലുളളവര്‍
ഫസ്റ്റ് ഡോസ് 1,90,599
സെക്കന്റ് ഡോസ് 8,124

5. 60 വയസ്സിന് മുകളിലുളളവര്‍
ഫസ്റ്റ് ഡോസ് 2,98,962
സെക്കന്റ് ഡോസ് 35,342

ആകെ
ഫസ്റ്റ് ഡോസ് 5,70098
സെക്കന്റ്‌ഡോസ് 1,00,291

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News