ക്ലോയി ചാവോയെ അഭിനന്ദിച്ച് ദീദി ദാമോദരന്‍

മികച്ച സംവിധാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി ചരിത്രം കുറിച്ച ക്ലോയി ചാവോയെ അഭിനന്ദിച്ച്  തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ക്ലോയി ചാവോ അഭിമാനമാണെന്നും അവളുടെ സിനിമയുടെ പേര് തന്നെ എല്ലാം അര്‍ത്ഥമാക്കുന്നുണ്ടെന്നും ദീദി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ചൈനീസ് വംശജ ക്ലോയി ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച സംവിധാനത്തിന് ഓസ്‌കാര്‍ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയി മാറി. മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘നൊമാഡ്‌ലാന്‍ഡ്’ എന്ന ചിത്രത്തിലൂടെയാണ് ക്ലോയി ചാവോ പുരസ്‌കാര ജേതാവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel