കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ.

കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ.

. ”കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാമ്പയിനില്‍ കാര്യമില്ല. അവര്‍ കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ അവര്‍ പഴയ നിലയിലേക്ക് തിരിച്ചെത്തി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് ബഹുജന മതസമ്മേളനങ്ങളെല്ലാം റദ്ദാക്കി” എന്നാണ് റിച്ചയുടെ ട്വീറ്റ്.

കോവിഡിന്റെ ആരംഭ ഘട്ടം മുതലെ സംസ്ഥാനം മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്ത് വരുന്നതെന്ന് റിച്ച പറയുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച തന്റെ അഭിപ്രായം ട്വിറ്ററിൽ രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News