കായംകുളത്ത് കൊറ്റുകുളങ്ങരയില്‍ ഗുണ്ടാ ആക്രമണം ; പണം അപഹരിച്ചു

കായംകുളത്ത് കൊറ്റുകുളങ്ങരയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തിനിടെ പണം അപഹരിച്ചു. സി പി എം കൊറ്റുകുളങ്ങര ബി ബ്രാഞ്ച് സെക്രട്ടറിയായ കിഴക്കേ അയ്യത്ത് വീട്ടില്‍ ഷാജഹാനും ഭാര്യ സഹോദരന്‍ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷന്‍ പൊന്നറ വീട്ടില്‍ മുഹമ്മദ് റാഫിക്കും നേരേയാണ് ആക്രമണം ഉണ്ടായത്.

ഇരുവരും ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിന് ബാങ്കില്‍ നിന്നും പത്തുലക്ഷം രൂപയുമായി പോകുന്ന വഴിയില്‍ ഇടശ്ശേരി ജംഗ്ഷന് സമീപമായിരുന്നു അക്രമം നടന്നത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജഹാനെയും ഭാര്യ സഹോദരന്‍ റാഫിയേയും ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അക്രമിസംഘം ഷാജഹാന്റെ കയ്യില്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യില്‍ വടിവാള്‍ ഉപയോഗിച്ചു വെട്ടുകയും ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയോളം അക്രമിസംഘം അപഹരിച്ചു.

തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സംഘത്തില്‍പ്പെട്ട മിഥുന്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ക്കും സാരമായി പരിക്കേറ്റു. മൂന്നു പേരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News