ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു

ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു. ലീല നമ്പൂതിരിപ്പാട് എന്നതാണ് ശരിയായ പേര്. വടക്കാഞ്ചേരിയിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.

നടന്നു തീരാത്ത വഴികള്‍ എന്ന കൃതിക്ക് കേരള സാഹിത്യതക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികള്‍.

ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ബാലസാഹിത്യത്തിലൂടെയാണ് കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here