പുതിയ കൊവിഡ് വൈറസുകള്‍ മരണവും രോഗബാധിതരുടെ എണ്ണവും കൂട്ടുന്നത്: മുഖ്യമന്ത്രി

കേരളത്തിലെ പുതിയ കൊവിഡ് വൈറസുകള്‍ മരണവും രോഗബാധിതരുടെ എണ്ണവും കൂട്ടുന്നതാണെന്ന് മുഖ്യമന്ത്രി.രണ്ടാ‍ഴ്ച്ചകം 2254 ശതമാനം വര്‍ദ്ധനവ് ആണ് രോഗികളുടെ കാര്യത്തിലുണ്ടായതെന്നും മുഖ്യമന്ത്രി. ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ശ്രമമെന്ന് മുഖ്യമന്ത്രി. ഇതിന് നാടിന്‍റെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞ് നിന്നതത്രയും ജാഗ്രതയും കരുതലും എന്നീ രണ്ട് വാക്കുകളാണ് . രണ്ട് ആ‍ഴ്ച്ചക്കകം 225 ശതമാനം രോഗവര്‍ദ്ധനയാണ് കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.

റെയില്‍വേസ്റ്റേഷന്‍ , വിമാനത്താവളം എന്നീവിടങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിക്കും. പ്രധാന ആശുപത്രികള്‍ , CFLTC എന്നീവിടങ്ങളില്‍ ഒാക്സിജന്‍ ഉറപ്പ് വരുത്തും. തൃശൂര്‍ ജില്ലയില്‍ രോഗബാധ നാല് ദിലസത്തിനകം ഇരട്ടിക്കും. കേരളത്തിലെ പുതിയ കൊവിഡ് വൈറസുകള്‍ മരണവും രോഗബാധിതരുടെ എണ്ണവും കൂട്ടുന്നതാണെന്ന് മുഖ്യമന്ത്രി.

വാക്സിനുകള്‍ പുതിയ വൈറസിനെ പ്രതിരോധിക്കില്ലെന്ന പ്രചരണം ശരിയല്ല.  ഡബിള്‍ മ്യൂട്ടന്‍റ് വൈറസ് മാത്രമാണ് വാക്സിനെ ഒരു പരിധിവരെയങ്കിലും അതിജീവിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ശ്രമമെന്ന് മുഖ്യമന്ത്രി. ഇതിന് നാടിന്‍റെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

ആ‍വശ്യത്തിന് വാക്സിന്‍ ലഭ്യമാകാത്ത വിഷയത്തില്‍  നിന്ന് ശ്രദ്ധതിരിക്കാനാണ്  കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ ശ്രമമെന്ന് മുഖ്യമന്ത്രി. വി മുരളീധരന് അതേ  നിലവാരത്തില്‍ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കു‍ഴല്‍പ്പണവിഷയത്തില്‍ പൊലീസ് അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി.  കൂടുതല്‍ ഗൗരവത്തില്‍ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങും .  പൊലീസിന്‍റെ കയ്യില്‍ എല്ലാ വിവരങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി.എന്നാല്‍ അവരെന്താണ് അക്കാര്യം പുറത്ത് പറയാത്തതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel