വാക്സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കി മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ ആരംഭിച്ച് വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കി മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിന് പുറമേ കിടപ്പ് രോഗികള്‍ക്കായി രണ്ട് മൊബൈല്‍ വാക്സിന്‍ യൂണിറ്റുകളും ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ സഹകരിപ്പിച്ച് ജില്ലയില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്ത്.

കണ്ണൂര്‍ ജില്ലയിലെ 4447 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മൊബൈല്‍ വാക്സിന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പ്, എന്‍ ആര്‍ എച്ച് എം എന്നിവയുമായി സഹകരിച്ച് രണ്ട് വാഹനങ്ങള്‍ ഇതിനായി സജ്ജീകരിക്കും. പട്ടികവര്‍ഗ്ഗ മേഖലകളിലും സമാന രീതിയില്‍ വാക്സിന്‍ എത്തിക്കാനുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിക്കുന്നതെന്ന് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.

നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാനുള്ള നടപടികളും ജില്ലാ പഞ്ചായത്ത് ആരംഭിച്ചു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി നടപ്പാക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News